
കോട്ടയം: എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം നാളെ മുതൽ 13വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. രാവിലെ 8.45ന് സംസ്ഥാന പ്രസിഡന്റ് എം.എ അജിത്‌കുമാർ പതാക ഉയർത്തും. വൈകിട്ട് 4.30ന് പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം,ജോസ് കെ. മാണി എം.പി,മാത്യു ടി.തോമസ്, ഡോ.വർഗീസ് ജോർജ്,എ.കെ.ശശീന്ദ്രൻ,കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും. 12ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം മാദ്ധ്യമപ്രവർത്തകൻ സിദ്ധാർത്ഥ് വരദരാജൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് സെമിനാർ കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ദീപ്‌സിത ധർ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് സുഹൃദ് സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.13ന് രാവിലെ 9.30ന് പി.രാജീവ് പ്രഭാഷണം നടത്തും. 1,63,746 അംഗങ്ങളെ പ്രതിനിധീകരിച്ച് 269വനിതകൾ ഉൾപ്പെടെ 840 പ്രതിനിധികൾ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |