SignIn
Kerala Kaumudi Online
Monday, 22 June 2026 3.35 PM IST

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓക്‌സിജൻ  സിലിണ്ടറിന്റെ  ഫ്ലോ  മീറ്റർ  പൊട്ടിത്തെറിച്ചു; ജീവനക്കാരൻ എംഐസിയുവിൽ

READ ENGLISH VERSION
medical-college-hospital

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ജീവനക്കാരന് പരിക്ക്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബി തിയേറ്ററിലെ ഓക്‌സിജൻ സിലിണ്ടറിന്റെ ഫ്ളോമീറ്ററാണ് പൊട്ടിത്തെറിച്ചത്. അനസ്‌തേഷ്യ ടെക്‌നീഷ്യനായ അഭിഷേകിനാണ് പരിക്കേറ്റത്. പിന്നാലെ ജീവനക്കാരനെ കാഷ്വാലിറ്റിയിൽ എത്തിച്ച് ചികിത്സ നൽകി. തുടർന്ന് താമസസ്ഥലത്തേയ്ക്ക് പോയെങ്കിലും രാത്രി 11 മണിയോടെ ഛർദ്ദിലും മറ്റ് അസ്വസ്ഥതകളും ഉണ്ടായതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ നടത്തിയ പരിശോധനയിൽ തലയോട്ടിക്ക് പൊട്ടലുള്ളതായി കണ്ടെത്തി. അഭിഷേക് നിലവിൽ എംഐസിയുവിൽ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM MEDICAL COLLEGE, OXYGEN CYLINDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA