
തിരുവനന്തപുരം:ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ഭരണഘടനയും പാർലമെന്ററി ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ യുവജനങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷനേതാവ് പിണറായിവിജയൻ.
പാർലമെന്ററികാര്യഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സ്റ്റുഡന്റ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ജനാധിപത്യത്തിൽ വെടിയുണ്ടയേക്കാൾ ശക്തിയുള്ളത് വോട്ടവകാശത്തിനാണെന്ന് അദ്ധ്യക്ഷനായ മന്ത്രി സണ്ണിജോസഫ് പറഞ്ഞു.
ക്യാമ്പസുകളിൽ വിദ്യാർത്ഥിരാഷ്ട്രീയം പ്രോത്സാഹിപ്പിക്കപ്പെടണമെന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യപ്രഭാഷണത്തിൽ മന്ത്രി റോജി.എം.ജോൺ പറഞ്ഞു. വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ പേരിൽ അക്രമങ്ങളും ഗുണ്ടാപ്രവർത്തനങ്ങളും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻമന്ത്രി കെ.രാജൻ, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ.ജുവൽ ജോൺ ആലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |