തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് ഉടൻ മാറാൻ കഴിയുമെന്നു തോന്നുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. അതുവരെ വഴിയാധാരം തന്നെ. വാടകവീട്ടിൽ നിന്ന് ഔദ്യോഗികവസതിയിലേക്കു മാറാത്തത് എന്തുകൊണ്ടെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് പിണറായിയുടെ തമാശരൂപത്തിലുള്ള മറുപടി.
ഒക്ടോബർ 17ന് രാത്രിയുണ്ടായ തീപിടിത്തത്തിൽ കന്റോൺമെന്റ് ഹൗസിലെ മുറികൾ കത്തിപ്പോയി. പുതുക്കിപ്പണിഞ്ഞാലേ വാസയോഗ്യമാകൂ. പുനർനിർമ്മിക്കാമെന്ന നിലപാടാണ് സർക്കാരിനെന്നും പിണറായി പറഞ്ഞു. ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലാണ് പിണറായി കുടുംബസമേതം താമസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |