പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്ത് കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസിന്റെ മുൻചക്രമാണ് ഊരിത്തെറിച്ചത്. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ടയർ ഊരിത്തെറിച്ചയുടൻ തന്നെ ഡ്രൈവർ ബസ് വശത്തേക്ക് ഒതുക്കുകയായിരുന്നു. ബസിന്റെ ഇൻഷ്വറൻസും ഫിറ്റ്നസും മുടങ്ങിക്കിടക്കുകയാണെന്ന് യാത്രക്കാർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |