തിരുവനന്തപുരം : സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിന സൗജന്യ യാത്രാ പദ്ധതിയെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. പദ്ധതി നടപ്പാക്കിയതിലൂടെ സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും സമിതി പഠനം നടത്തും. മേഖലയിലുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ ഈ മാസം 13ന് സ്വകാര്യ ബസ് ഉടമകളുമായി പ്രത്യേക ചർച്ച നടത്തുമെന്നും സർക്കാർ അറിയിച്ചു.
അതേസമയം കെ.എസ്.ആർ.ടി.സി ബസുകളിൽ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഏർപ്പെടുത്തിയതോടെ വരുമാന നഷ്ടം ഉണ്ടാക്കുന്നു എന്നാരോപിച്ച് സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധത്തിലാണ്. കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പണിമുടക്കും മാർച്ചും നടത്തിയിരുന്നു. പ്രിയദർശിനി പദ്ധതി വന്നതോടെ വരുമാനം കുത്തനെ കുറഞ്ഞു എന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ പ്രത്യേക ചർച്ച നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |