
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിൽ തുടർനടപടികളുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ. മൂന്ന് ചീഫ് തസ്തികകളിലേക്കും പൊതുപരീക്ഷ എഴുതിയ 228 ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം പി.എസ്.സി. ആരംഭിച്ചു. 9 മുതൽ 18 വരെയുള്ള ചോദ്യങ്ങളിലെ 58 മാർക്കിനുള്ള ഉത്തരങ്ങളാണ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത്.
ഓൺ സ്‌ക്രീൻ മാർക്കിംഗ് വഴിയുള്ള മൂല്യനിർണയത്തിന് ഉപയോഗിച്ചിരുന്ന സെർവർ ക്രൈംബ്രാഞ്ചിന്റെ പരിശോധനയിലായതിനാൽ, പുതിയ സെർവർ വഴിയാണ് ഉത്തരങ്ങൾ പരിശോധിക്കുന്നത്. മൂല്യനിർണയം പൂർത്തിയാകുതോടെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാനിംഗ് കോർഡിനേഷൻ എന്നീ തസ്തികകളിലേക്ക് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടി വരും. നേരത്തെ, പൊതുപരീക്ഷയിലെ 100 മാർക്കിൽ 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾക്ക് പി.എസ്.സി. നിയമനം നൽകിയതെന്ന് ആരോപണമുയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |