
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്നാവർത്തിച്ച് പി.എസ്.സി. നാല് അംഗങ്ങൾക്ക് ക്രൈം ബ്രാഞ്ച് നൽകിയ നോട്ടീസിനെതിരെ കോടതിയെ സമീപിക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.
മൊഴി നൽകാൻ തയ്യാറാണെന്നും ,എന്നാൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തണമെന്ന നിർബന്ധം തങ്ങളെ പ്രതി സ്ഥാനത്ത് നിറുത്താനുള്ള ശ്രമമാണെന്നും യോഗം വിലയിരുത്തി. ഇനി കോടതിയുടെ നിലപാടാണ് അറിയേണ്ടത്.
നാല് പി.എസ്.സി അംഗങ്ങൾക്ക് ഇന്ന് മുതൽ എത്താൻ നോട്ടീസ് നൽകിയ ശേഷം , ചെയർമാനടക്കം മുഴുവൻ അംഗങ്ങളെയും വിളിപ്പിക്കാനായിരുന്നു ക്രൈം ബ്രാഞ്ചിന്റെ നീക്കം.ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന പി.എസ്.സി നിലപാട് നേരത്തെ കത്ത് മുഖേന അറിയിച്ചിരുന്നു. ഭരണഘടനാ സ്ഥാപനമായ കമ്മിഷനിലെ അംഗങ്ങളെ വിളിപ്പിക്കുന്നതിൽ പ്രോട്ടോക്കോൾ പ്രശ്നമുണ്ടെന്നാണ് പി.എസ്‍.സിയുടെ വാദം. എന്നാൽ ക്രൈം ബ്രാഞ്ച് ഇതംഗീകരിക്കുന്നില്ല. ചെയർമാനെയടക്കം ചോദ്യം ചെയ്താലേ, വീഴ്ച പറ്റിയ കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരുടെ കൂടുതൽ പങ്ക് പുറത്തു വരൂ എന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |