SignIn
Kerala Kaumudi Online
Tuesday, 26 May 2026 8.54 AM IST

റോജി എം.ജോൺ വിവാഹിതനായി

marrage

അങ്കമാലി: എ.ഐ.സി.സി സെക്രട്ടറിയും അങ്കമാലി എം.എൽ.എയുമായ റോജി എം.ജോണും കാലടി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകൾ ലിപ്സിയും വിവാഹിതരായി. ഇന്നലെ ഉച്ചയ്ക്കുശേഷം അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 150ഓളം പേർ പങ്കെടുത്തു. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ ഉമ തോമസ്, അൻവർ സാദത്ത്, മുൻ എം.എൽ.എ പി.ജെ.ജോയി എന്നിവർ സംബന്ധിച്ചു. വിവാഹച്ചെലവ് ചുരുക്കി മണ്ഡലത്തിലെ ഒരു നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ചുനൽകുമെന്ന് എം.എൽ.എ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ROJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA