
തിരുവനന്തപുരം: എൽനിനോയെ തുടർന്ന് സംസ്ഥാനത്ത് കാലവർഷത്തിൽ വലിയതോതിൽ കുറവുണ്ടാകുമെന്ന ആശങ്ക അകലുന്നു. ജൂണിൽ ആരംഭിച്ച കാലവർഷം സെപ്തംബറിൽ അവസാനിക്കുന്നതോടെ പ്രതീക്ഷിച്ച മഴ സംസ്ഥാനത്ത് ലഭിക്കും. നിലവിൽ മഴക്കുറവ് 21%. 1735.2 മി.മീ ലഭിക്കേണ്ടിടത്ത് 1365.8 മി.മീ മഴ പെയ്തു. എട്ട് ജില്ലകളിൽ ശരാശരി മഴ ലഭിച്ചു.
ആറ് ജില്ലകളിൽ മഴക്കുറവ്. എന്നാൽ മഴ കുറവുള്ള കാലാവസ്ഥാവകുപ്പിന്റെ 'ലാർജ് ഡഫീഷ്യന്റ്' വിഭാഗത്തിൽ സംസ്ഥാനത്ത് ഒരു ജില്ലയുമില്ല. 60% മുതൽ 99% വരെ മഴക്കുറവുള്ള ജില്ലകളാണുള്ളത്. മിക്കയിടത്തും ഒറ്റപ്പെട്ട മഴ. കഴിഞ്ഞ ഒരാഴ്ചക്കിടെ ലഭിച്ച മഴ ഡാമുകളിൽ ജലനിരപ്പ് ഉയരനിടയാക്കി. കെ.എസ്.ഇ.ബി ഡാമുകളിലെ കഴിഞ്ഞ ദിവസത്തെ ആകെ ജലനിരപ്പ് 64%. ആഗസ്റ്റ് 1ന് 37%.
ഇടുക്കി ഡാമിൽ ജലനിരപ്പ് 63%. 30% താഴേക്ക് കാലവർഷ കാലയളവിൽ ഇടുക്കിയിൽ ജലനിരപ്പ് താഴ്ന്നത് ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ ആശങ്ക സൃഷ്ടിച്ചു. ജലനിരപ്പ് ഉയർന്നതോടെ ജലവൈദ്യുത പദ്ധതികളിൽ ഉത്പാദനവും വർദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ ഉത്പാദനം 21.7611 ദശലക്ഷം യൂണിറ്റ്. ആഗസ്റ്റ് 1ന് 18 ദശലക്ഷം യൂണിറ്റിൽ താഴെയായിരുന്നു. ആഭ്യന്തര ഉത്പാദനം കൂടിയതോടെ കഴിഞ്ഞ ദിവസം 60 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയത്.
ശരാശരി മഴ ലഭിച്ചത്: തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കോട്ടയം, കാസർകോട്, എറണാകുളം, കണ്ണൂർ.
കുറവ്: ആലപ്പുഴ, ഇടുക്കി, കൊല്ലം, പാലക്കാട്, തൃശൂർ, വയനാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |