
തിരുവനന്തപുരം: സംസ്ഥാനത്ത് 21വരെ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിനും തമിഴ്നാടിനുമിടയിൽ ചക്രവാതച്ചുഴിയുണ്ടായതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ഇന്നുമുതൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒക്ടോബർ 20ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 21ന് പത്ത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |