SignIn
Kerala Kaumudi Online
Friday, 22 May 2026 1.23 AM IST

കെ.എസ്.ആർ.ടി.സി ധവളപത്രം പുറത്തിറക്കും: മന്ത്രി സി.പി. ജോൺ

dd

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ വരുമാനവും ധനസ്ഥിതിയും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ കേരളകൗമുദിയോട് പറഞ്ഞു.

സ്ഥാപനത്തെ മെച്ചപ്പെടുത്തുന്നതിനാണ് മുൻഗണന. നിലവിൽ 4700 ബസുകളാണുള്ളത്. അതിൽ 1500 ബസുകളും സർവീസിന് ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്. പ്രവർത്തനം മെച്ചപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കുന്നതിന് സാദ്ധ്യതകൾ തേടും.

സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അത് നടപ്പാക്കും. അതിന്റെ സാമ്പത്തിക ബാദ്ധ്യതയും അത് എങ്ങനെ കണ്ടെത്തുമെന്നതും പഠിച്ചു വരികയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമരൂപമാകും. സൗജന്യയാത്രയ്ക്ക് വരുമാന പരിധിയുണ്ടാകില്ല. എന്നാൽ ചില വ്യവസ്ഥകൾ ഏർപ്പെടുത്തേണ്ടിവരും.

സൗജന്യയാത്ര നടപ്പാക്കിയാൽ മാസം 90 കോടിയോളം രൂപ അധികബാദ്ധ്യതയുണ്ടാകും. നിലവിൽ ശമ്പളത്തിന് 50 കോടിയും പെൻഷന് 80 കോടിയും സർക്കാർ നൽകുന്നുണ്ട്. ഇന്ധനവില വർദ്ധനമൂലം മാസം മൂന്നു കോടിയുടെ അധികബാദ്ധ്യതയും ഉണ്ടാകും. സൗജന്യയാത്ര കൂടിയാകുമ്പോൾ 220 കോടി രൂപ സർക്കാർ സഹായം നൽകേണ്ടി വരും. ഇത് എങ്ങനെ പരിഹരിക്കാമെന്നാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA