SignIn
Kerala Kaumudi Online
Wednesday, 10 June 2026 1.52 AM IST

10,000 രൂപ കൈക്കൂലി ജില്ലാ പഞ്ചായത്ത് ഓവർസിയർ പിടിയിൽ

naveen-ravi

കോഴിക്കോട്: റോഡ് പണികളുടെ ബില്ല് പാസാക്കാൻ പി.ഡബ്ല്യു.ഡി കോൺട്രാക്‌ടറിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ. കോഴിക്കോട് ഓടുമ്പ്ര സ്വദേശിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയറുമായ നവീൻ രവിയാണ് (47) ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പിടിയിലായത്.

കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ പൂർത്തിയാക്കിയ രണ്ട് റോഡ് പ്രവൃത്തികളുടെ ബില്ലുകൾ ഒന്നര മാസത്തിലേറെയായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ തീർപ്പാകാതെ കിടക്കുകയായിരുന്നു. ബിൽ നടപടികൾ വേഗത്തിലാക്കാൻ അഭ്യർത്ഥിച്ച കരാറുകാരനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് കരാറുകാരൻ കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പിയെ സമീപിക്കുകയായിരുന്നു. അഴിമതിക്കെതിരെ വിജിലൻസ് നടപ്പാക്കുന്ന 'പ്രോജക്‌ട് സീറോ'യുടെ ഭാഗമായാണ് നടപടി. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA