SignIn
Kerala Kaumudi Online
Thursday, 06 August 2026 1.46 AM IST

എസ്. വി പുരസ്കാരം  സി. രാധാകൃഷ്ണന്

തിരുവനന്തപുരം: എസ്. വി. വേണുഗോപൻ നായർ ഫൗണ്ടേഷന്റെ എസ്. വി. സാഹിത്യ പുരസ്കാരം നോവലിസ്റ്റ് സി. രാധാകൃഷ്ണന്. 1,11,111 രൂപയും ശില്പവും ആദരപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

എസ്. വിയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്‌കൂളിൽ 22ന് വൈകിട്ട് 4 ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി രമേശ് ചെന്നിത്തല പുരസ്‌കാരം സമ്മാനിക്കുമെന്ന്
ഫൗണ്ടേഷൻ പ്രസിഡന്റ് പ്രൊഫ. വി. മധുസൂദനൻ നായരും സെക്രട്ടറി സന്തോഷ് പി. തമ്പിയും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA