
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ദോഷ പരിഹാരത്തിനായി കൊല്ലൂർ മൂകാംബിക, കൂടൽമാണിക്യം അടക്കം 25ഓളം ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2018ൽ ശബരിമലയിൽ നടന്ന ദേവപ്രശ്നത്തിൽ നിർദ്ദേശിച്ചിട്ടുള്ള പ്രായശ്ചിത്ത, പരിഹാര പൂജകളാണ് നടത്തുന്നത്. മണ്ഡലകാലത്തിനു മുൻപ് ഈ പൂജകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 5 ലക്ഷം രൂപ ബോർഡ് അനുവദിച്ചു.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇന്നലെമണിനാക്ക് നാരായം സമർപ്പിച്ച് പൂജ നടത്തി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ശാന്തകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂജ. നവരാത്രി കഴിഞ്ഞ് മഹാപൂജയും മൂകാംബികയിൽ നടത്തും.
രംഗ, കാർത്തിക പൂജ
കാസർകോട് ബേള കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രംഗപൂജ നടത്തും.
ഇതിന് മന്നോടിയായി ഈ ക്ഷേത്രത്തിൽ കാർത്തിക പൂജയും കാണിക്ക സമർപ്പണവും നടത്തി
കണ്ണൂർ എടക്കാട് വിഷ്ണു ക്ഷേത്രത്തിലും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലും പ്രത്യേക പൂജകൾ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |