
സുൽത്താൻ ബത്തേരി : പനിയും ഛർദ്ദിയും വയറിളക്കവുമായി ചികിത്സ തേടിയ സുൽത്താൻ ബത്തേരി കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ ഒരു വിദ്യാർത്ഥിയ്ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു . ഇതോടെ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം മൂന്നായി. ലക്ഷണങ്ങളോടെ 38 വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 443 പേർക്കാണ് രോഗ ലക്ഷണം കണ്ടത്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. സ്കൂളിലെ അദ്ധ്യാപികയ്ക്കും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |