
തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വീണ വിജയന്‍ ഇടനിലക്കാരി മാത്രമാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വീണ പണം കൈപ്പറ്റിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് വേണ്ടിയുള്ള കൈക്കൂലി ആയിരുന്നെന്ന് കേസിലെ പരാതിക്കാരന്‍കൂടിയായ ഷോണ്‍ ജോര്‍ജ് പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലുടനീളവും അതിനുമുമ്പും കേരളത്തിന്റെ തീരദേശത്തെ കരിമണല്‍ കൊള്ള ചെയ്യാന്‍ സി എം ആര്‍ എല്‍ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിനുള്ള പ്രതിഫലമാണ് വീണയിലൂടെ പിണറായി കൈപ്പറ്റിയിരിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തുടര്‍നടപടി സ്വീകരിക്കാനുള്ള എല്ലാ തടസ്സങ്ങളും ബഹുമാനപ്പെട്ട ഹൈകോടതിയുടെ വിധിയിലൂടെ മാറിയെന്നും അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ നിയമപരമായി തടസ്സങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുമെങ്കിലും ആത്യന്തികമായി നിയമവ്യവസ്ഥയെ വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുന്ന വിധിയാണ് കേരള ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ഇതോടൊപ്പം ഇതില്‍ നടന്നിരിക്കുന്ന അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സിബിഐയുടെയും ഇവിടെ നിന്നും കടത്തപ്പെട്ട ധാതുമണല്‍ ഏതുതരത്തില്‍ ഉപയോഗിക്കപ്പെട്ടു എന്ന് പഠിക്കേണ്ടതാണെന്നും അതിന് ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ ഇതുവഴി ഉണ്ടായ നഷ്ടം തിരികെ പിടിച്ച് നല്‍കുന്നതിനും സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |