
പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന ആരോപണത്തെ തുടർന്ന് കൂടൽ എസ്.ഐ പി.ജെ ജയ്മോനെ അന്വേഷണവിധേയമായി സ്ഥലംമാറ്റി.പത്തനംതിട്ട എ.ആർ ക്യാമ്പിലേക്കാണ് മാറ്റിയത്.കൂടൽ എസ്.എച്ച്.ഒയുടെ ചുമതലയുള്ള കോന്നി സി.ഐയ്ക്കെതിരെ ഡി.ജി.പി നടപടിയെടുക്കും.യുവാവിനെ മർദ്ദിച്ച എസ്.ഐയ്ക്കൊപ്പം ഉണ്ടായിരുന്ന പൊലീസുകാർക്കെതിരെ നപടിയില്ല.കസ്റ്റഡിയിലെടുത്ത ഇരുപതുകാരനെ എസ്.ഐയുടെ നേതൃത്വത്തിൽ അഞ്ച് പൊലീസുകാർ പൊലീസ് ക്വാർട്ടേഴ്സിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.ഹൃദ്രോഗിയാണെന്ന് യുവാവ് പറഞ്ഞെങ്കിലും എസ്.ഐ മർദനം തുടർന്നെന്നും യുവാവ് പറഞ്ഞു.ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരിതിയിൽ പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി അനീഷാണ് അന്വേഷണം നടത്തിയത്.പതിമൂന്നുകാരി നൽകിയ മൊഴിയിൽ 11പേർ പീഡിപ്പിച്ചെന്ന് പറഞ്ഞിരുന്നു. ഇതേതുടർന്ന് ആറുപേരെ കസ്റ്റഡിയിലെടുത്തു. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇവരെ വിട്ടയച്ചു.പെൺകുട്ടിയുടെ സഹോദരിയുടെ കൂടെ പഠിച്ചയാളാണ് യുവാവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |