SignIn
Kerala Kaumudi Online
Friday, 09 October 2026 2.03 AM IST

സീമാറ്റ്: കോൺഗ്രസ് നേതാവിന്റെ ഭാര്യയുടെ നിയമനത്തിൽ പ്രതിഷേധം

s

തിരുവനന്തപുരം:നടപടിക്രമങ്ങൾ പാലിക്കാതെ കോൺഗ്രസ് നേതാവിന്റെ ഭാര്യക്ക് വിദ്യാഭ്യാസവകുപ്പിൽ താത്കാലികനിയമനം ലഭിച്ചതിനുപിന്നാലെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷണൽ മാനേജ്‌മെന്റ് ആൻഡ് ട്രെയ്നിംഗ് (എസ്‌.ഐ.ഇ.എം.എടി-സീമാറ്റ്)ഡയറക്ടറെ ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഉപരോധിച്ചു.

സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് കോൺഗ്രസ് നേതാവ് ബി.ആർ.എം.ഷെഫീറിന്റെ ഭാര്യ ഷാനിയെ നിയമിച്ചത്. മുഖ്യമന്ത്രി വി.ഡി.സതീശനെ പിന്തുണയ്ക്കുന്ന നേതാക്കളിൽ ഒരാളാണ് ഷെഫീർ. 40,000രൂപ ശമ്പളത്തിലാണ് കരാർനിയമനം. ഷാനി യോഗ്യയാണെന്നും ഒഴിവുവന്ന സമയത്ത് ബയോഡേറ്റ ലഭിച്ചപ്പോൾ നിയമിച്ചതാണെന്നുമാണ് വിശദീകരണം. മുഖ്യമന്ത്രി നിർദ്ദേശിച്ച ആർ.അരുൺകുമാറാണ് സീമാറ്റ് ഡയറക്ടർ. ഒഴിവുവരുമ്പോൾ അപേക്ഷ ക്ഷണിക്കുന്നതാണ് രീതി. അപേക്ഷകൾ ഷോർട്ട്ലിസ്റ്റ് ചെയ്തശേഷമാണ് നിയമനം. അത് അട്ടിമറിക്കപ്പെട്ടെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. ഒഴിവുണ്ടായപ്പോൾ ഷാനിയുടെ ബയോഡാറ്റ കിട്ടിയെന്നും നിയമനം നടത്തിയെന്നുമാണ് ഡയറക്ടറുടെയും വിശദീകരണം.ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.എസ്.ശ്യാമയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIEMAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA