SignIn
Kerala Kaumudi Online
Wednesday, 10 June 2026 3.58 AM IST

കേന്ദ്ര സംഘം ശിവഗിരിയിൽ

1

സ്വദേശി ദർശൻ പദ്ധതികൾ വിലയിരുത്തി
തിരുവനന്തപുരം:കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ പദ്ധതിയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് കേന്ദ്ര ടൂറിസം സെക്രട്ടറി ഭുവനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ശിവഗിരി സന്ദർശിച്ചു.പദ്ധതിയുടെ പ്രാരംഭം മുതൽ ഏകോപനം നടത്തുന്ന മുൻ കേന്ദ്രമന്ത്രിയും കഴക്കൂട്ടം എം.എൽ.എയുമായ വി.മുരളീധരനും യോഗത്തിൽ പങ്കെടുത്തു.

മഹാ സമാധി, ശാരദാമഠം, പ്രവേശന കവാടം, പാർക്കിംഗ് ഏരിയ, അന്നദാന മണ്ഡപം എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി.ശ്രീനാരായണ സർക്ക്യൂട്ട് അടക്കമുള്ള പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി.ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരുമായി കൂടിയാലോചന നടത്തി. ഐ.ടി.ഡി.സി സി എം.ഡി മുഗ്ധാ സിൻഹ, കേരള ടൂറിസം ഡയറക്ടർ എം. അഞ്ജന, കേന്ദ്ര ടൂറിസം ഡയറക്ടർ സീമാ ജയിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA