
തിരുവനന്തപുരം: നൂതന ആശയങ്ങളുള്ള വിദ്യാർത്ഥികളെ മികച്ച സ്‌കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള 'സ്‌കിൽ കേരളം എമർജിംഗ് ടെക്‌നോളജി സ്‌കില്ലിങ് പ്രോഗ്രാമി'ന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.സി.ടി അക്കാഡമി ഒഫ് കേരളയുടെ നേതൃത്വത്തിൽ 'ആക്സിലറേറ്റ് കേരള'യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി റോജി എം. ജോൺ പദ്ധതിയുടെ പോർട്ടൽ പ്രകാശനം ചെയ്തു. ഐ.സി.ടി അക്കാഡമി ഒഫ് കേരളയുടെ സി.ഇ .ഒ മുരളീധരൻ മണ്ണിംഗൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ഇലക്ട്രോണിക്സ് വിവരസാങ്കേതികവിദ്യാ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ.ടി.യു) വൈസ് ചാൻസലർ പ്രൊഫ. ഡോ.സിസ തോമസ്, വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡയറക്ടർമാർ, ഡീനുകൾ, പ്രിൻസിപ്പൽമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |