SignIn
Kerala Kaumudi Online
Saturday, 12 September 2026 2.30 AM IST

കഴിവുകേട് മറച്ചുവയ്ക്കാൻ സർക്കാർ ശ്രമം: പിണറായി 

d

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ ഭരണപരമായ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാൻ മുൻ സർക്കാരിനുമേൽ കുറ്റംചാരി രക്ഷപ്പെടാനാണ് യു.ഡി.എഫ് സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദീർഘകാല പവർ പർച്ചേസ് കരാർ എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന യു.ഡി.എഫ് വാദം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഡിമാൻഡ് കുറഞ്ഞിട്ടും പ്രതിസന്ധി കൂടുന്നുണ്ടെങ്കിൽ അത് സർക്കാരിന്റെ കഴിവുകേടല്ലാതെ മറ്റൊന്നുമല്ല. കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കാനും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയശേഷം സ്വകാര്യമേഖലയെ രക്ഷകരായി അവതരിപ്പിക്കാനുമാണ് അണിയറയിലെ നീക്കങ്ങൾ എന്നുവേണം മനസിലാക്കാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA