SignIn
Kerala Kaumudi Online
Saturday, 12 September 2026 2.30 AM IST

പി.എസ്.സിയോട് ക്രൈംബ്രാഞ്ച്: ആസൂത്രണ ബോർഡ് നിയമനം പുന: പരിശോധിക്കണം

u

രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിലേക്ക്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) നിയമനം പുന:പരിശോധിക്കാൻ പി.എസ്.സിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. പൊലീസ് മേധാവി വഴി ഇതിനുള്ള കത്ത് ഐ.ജി അജീതാബീഗം

കൈമാറി.

ആകെയുള്ള 28 ചോദ്യങ്ങളിൽ 18 എണ്ണത്തിനു മാത്രമേ പി.എസ്.സി മാർക്കിട്ടിട്ടുള്ളൂ. 53 മാർക്കിനുള്ള ബാക്കി പത്ത് ഉത്തരങ്ങളാണ് ഒഴിവാക്കിയത്. മൂല്യനിർണയം നടത്താൻ പത്ത് ഉത്തരങ്ങൾ അദ്ധ്യാപകർക്ക് കൈമാറിയില്ല. മുഴുവൻ ഉത്തരങ്ങളും മൂല്യനിർണയം നടത്താതെ, ചീഫ് പോലുള്ള ഉയർന്ന തസ്തികയ്ക്ക് പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും 2 പേരെ നിയമിക്കുകയും ചെയ്തത് ഗുരുതര ക്രമക്കേടാണെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. നിയമനങ്ങൾ പുന:പരിശോധിച്ച ശേഷം റദ്ദാക്കണമെന്ന ശുപാർശയുമുണ്ടെന്നറിയുന്നു.

ഗുരുതര വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങിയേക്കും. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറി, അഡി. സെക്രട്ടറി റാങ്കുള്ളവരാണിവർ. ഡെപ്യൂട്ടി സെക്രട്ടറി ഒന്നര വർഷം മുൻപ് വിരമിച്ചു. ഇരുവർക്കുമെതിരെ വകുപ്പു തല നടപടിയെടുക്കണമെന്നും ക്രൈംബ്രാഞ്ച് സർക്കാരിന് ശുപാർശ

നൽകിയിട്ടുണ്ട്. നിയമനം ലഭിച്ചവരെ സഹായിക്കാനായി ക്രിമിനൽ ഗൂഢാലോചനയിൽ ഉദ്യോഗസ്ഥർ പങ്കെടുത്തെന്നാണ് നിഗമനം. ഇരുവരെയും കേസിൽ ഉടൻ പ്രതി ചേർക്കും.

ഒന്നാം റാങ്കുകാരൻ എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങൾ ആർക്കും മൂല്യനിർണയം നടത്താതിരുന്നതാണ് ഉദ്യോഗസ്ഥർക്ക് കുരുക്കായത്. വിവരണാത്മക പരീക്ഷയിലെ ഉത്തരക്കടലാസ് നാല് ഭാഗങ്ങളാക്കിയാണ് മൂല്യനിർണയത്തിന് കൈമാറുന്നതെന്നും ഇതിൽ പൊതുവിജ്ഞാനം ഉൾപ്പെട്ട ഒരു ഭാഗം മൂല്യനിർണയത്തിന് കൈമാറാതിരുന്നത് സോഫ്‌റ്റ്‌വെയറിലെ പിഴവായതെന്നുമാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയത്. ഒന്നാം റാങ്കുകാരന്റേതടക്കം മുഴുവൻ ഉത്തരക്കടലാസുകളും ഫാൾസ് നമ്പറിട്ടാണ് മൂല്യനിർണയത്തിന് കൈമാറിയതെന്നും മൊഴി നൽകി. എന്നാൽ മാസങ്ങൾക്ക് മുൻപേ ക്രമക്കേടുകൾ ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാതിരുന്നതിന് മറുപടിയുണ്ടായില്ല. പിഴവ് കണ്ടെത്തിയിട്ടും റാങ്ക് പട്ടിക റദ്ദാക്കാത്തതും നിയമനം തടയാതിരുന്നതും ഗൂഢാലോചനയുടെ തെളിവാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. നിയമിച്ച് ഒരു വർഷമാവും മുൻപ് ക്രമക്കേട് കണ്ടെത്തിയാൽ നിയമനം റദ്ദാക്കാനുള്ള അധികാരവും പ്രയോഗിച്ചില്ല. പകരം ഉത്തരക്കടലാസിന്റെ പകർപ്പ് ഉദ്യോഗാർത്ഥികൾക്ക് നൽകാതിരിക്കാനാണ് ശ്രമിച്ചത്.

പി.​എ​സ് .​സി​ ​അം​ഗ​ങ്ങൾക്രൈം
ബ്രാ​ഞ്ച് ​ഓ​ഫീ​സി​ലെ​ത്തി​ല്ല

സു​ജി​ലാ​ൽ.​കെ.​എ​സ്

​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ത്ത് ​മ​തി​യെ​ന്ന് ​ക​ത്ത് ​ന​ൽ​കി
തി​രു​വ​ന​ന്ത​പു​രം​:​ ​ആ​സൂ​ത്ര​ണ​ ​ബോ​ർ​ഡ് ​പ​രീ​ക്ഷാ​ ​ക്ര​മ​ക്കേ​ടി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ക്രൈം​ബ്രാ​ഞ്ച് ​ആ​സ്ഥാ​ന​ത്ത് ​പി.​എ​സ്.​സി​ ​ചെ​യ​ർ​മാ​നും​ ​അം​ഗ​ങ്ങ​ളും​ ​ഹാ​ജ​രാ​കി​ല്ല.​ ​പി.​എ​സ്‌.​സി​ ​ആ​സ്ഥാ​ന​ത്ത് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ൽ​ ​മൊ​ഴി​ ​ന​ൽ​കാ​മെ​ന്ന്അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​നേ​തൃ​ത്വം​ ​വ​ഹി​ക്കു​ന്ന​ ​ഐ.​ജി​ ​അ​ജി​ത​ ​ബീ​ഗ​ത്തി​ന് ​പി.​എ​സ് .​സി​ ​സെ​ക്ര​ട്ട​റി​ ​സാ​ജു​ ​ജോ​ർ​ജ്ജ് ​ക​ത്തു​ ​ന​ൽ​കി.​ ​പി.​എ​സ് .​സി​ ​അം​ഗ​മെ​ന്ന​ത് ​ഭ​ര​ണ​ഘ​ട​നാ​ ​പ​ദ​വി​യാ​യ​തി​നാ​ൽ​ ​പൊ​ലി​സ് ​ആ​സ്ഥാ​ന​ത്തെ​ത്ത​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​പ്രോ​ട്ടോ​കോ​ൾ​ ​പ്ര​കാ​രം​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ​പി.​എ​സ്.​സി​ ​നി​ല​പാ​ട് .​പി.​എ​സ്‌.​സി​ ​ആ​സ്ഥാ​ന​ത്തെ​ത്തി​ ​മൊ​ഴി​യെ​ടു​ക്കു​ന്ന​തി​ൽ​ ​എ​സ്.​ഐ.​ടി​ക്കും​ ​എ​തി​ർ​പ്പി​ല്ല.​ ​നി​യ​മ​വ​ശം​ ​കൂ​ടി​ ​പ​രി​ശോ​ധി​ച്ചാ​വും​ ​തീ​രു​മാ​നം..
അം​ഗ​ങ്ങ​ളു​ടെ​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​പൂ​ർ​ത്തി​യാ​യ​ ​ശേ​ഷ​മാ​കും​ ​പി.​എ​സ്‍.​സി​ ​ചെ​യ​ർ​മാ​ൻ​ ​എം​ .​ആ​ർ​ ​ബൈ​ജു​വി​നെ​ ​ചോ​ദ്യം​ ​ചെ​യ്യു​ക.​ ​ആ​സൂ​ത്ര​ണ​ ​ബോ​ർ​ഡ് ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​ഇ​ന്റ​ർ​വ്യൂ​ ​ചെ​യ​ർ​മാ​ൻ​ ​നേ​രി​ട്ടാ​ണ് ​ന​ട​ത്തി​യ​ത്.​ ​ഈ​ ​പ​രീ​ക്ഷ​യി​ൽ​ ​ര​ണ്ട് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​ഗു​രു​ത​ര​മാ​യ​ ​വീ​ഴ്ച​ ​സം​ഭ​വി​ച്ച​താ​യാ​ണ് ​എ​സ്.​ഐ.​ ​ടി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഡി.​ജി.​പി​ക്ക് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​രു​ന്നു.
ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​കാ​ൻ​ ​മൂ​ന്ന് ​പി.​എ​സ്.​സി​ ​അം​ഗ​ങ്ങ​ൾ​ക്ക് ​കൂ​ടി​ ​ക്രൈം​ബ്രാ​ഞ്ച് ​ഇ​ന്ന​ലെ​ ​നോ​ട്ടീ​സ് ​ന​ൽ​കി.​ ​ഡോ.​ ​എ​സ്.​ശ്രീ​കു​മാ​ർ,​ ​ഡോ.​ ​സി.​കെ.​ഷാ​ജി​ബ്,​ ​ഡോ​ .​ ​സ്റ്റാ​നി​ ​തോ​മ​സ് ​എ​ന്നി​വ​ർ​ക്കാ​ണി​ത്.​ ​മ​റ്റൊ​രം​ഗം​ ​അ​ബ്‌​ദു​ൽ​ ​സ​മ​ദ് ​പി.​എ​സ്.​സി​ ​ഇ​ന്റ​ർ​വ്യൂ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മ​റ്റൊ​രു​ ​ജി​ല്ല​യി​ലാ​യ​തി​നാ​ൽ​ ​നോ​ട്ടീ​സ് ​ന​ൽ​കാ​നാ​യി​ല്ല.​ ​പി.​എ​സ്.​സി​ ​അം​ഗം​ ​എ​സ്.​എ.​സെ​യ്‌​ഫി​ന് ​ക്രൈം​ബ്രാ​ഞ്ച് ​ആ​സ്ഥാ​ന​ത്ത് ​ഹാ​ജ​രാ​കാ​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നോ​ട്ടീ​സ് ​ന​ൽ​കി​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA