SignIn
Kerala Kaumudi Online
Friday, 21 August 2026 1.06 AM IST

പഞ്ചസാര വില നിയന്ത്രിക്കാൻ തീരുവയില്ലാതെ ഇറക്കുമതി

READ ENGLISH VERSION

sugar-

ന്യൂഡൽഹി: വിലക്കയറ്റം നിയന്ത്രിക്കാൻ 10 ലക്ഷം മെട്രിക് ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ വാണിജ്യ മന്ത്രാലയം തീരുമാനിച്ചു. ഒക്ടോബർ 31 വരെയാണ് ഇറക്കുമതി അനുവദിക്കുക. ഗണേശ ചതുർത്ഥി, ദസറ, ദീപാവലി എന്നിവയുൾപ്പെടെയുള്ള പ്രധാന ഉത്സവ സീസണിൽ മധുരപലഹാരങ്ങൾ ധാരാളമായി ഉണ്ടാക്കുന്നതിനാൽ പഞ്ചസാരയുടെ ഉപഭോഗം കൂടും. അത് മുതലെടുക്കാൻ കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും നടക്കാറുണ്ട്. ഇതു തടയാൻ സെപ്‌തംബർ ഒന്നു മുതൽ നവംബർ 30 വരെ, പ്രതിമാസം 10 മെട്രിക് ടണ്ണിൽ കൂടുതൽ പഞ്ചസാര കൈകാര്യം ചെയ്യുന്നവർ 15 ദിവസത്തിൽ കൂടുതൽ സ്റ്റോക്കുകൾ സൂക്ഷിക്കരുതെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. പഞ്ചസാര ഡീലർമാർ 30 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമെ കരുതാവൂ. തുടർച്ചയായ മഴയും വരണ്ട കാലാവസ്ഥയും കരിമ്പ് കൃഷിയെ ബാധിച്ചതും പഞ്ചസാര വില കൂടാൻ കാരണമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUGAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ