SignIn
Kerala Kaumudi Online
Monday, 03 August 2026 2.19 AM IST

സുഗതന്റെ അപേക്ഷ: അനുകൂല നോട്ടീസ് റദ്ദാക്കാൻ നീക്കം

1

അണ്ടർ സെക്രട്ടറിക്കെതിരെ നടപടി വന്നേക്കും

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ.സുഗതന്റെ അവധി അപേക്ഷയിൽ തദ്ദേശ വകുപ്പിന്റെ നോട്ടീസ് റദ്ദാക്കാൻ നീക്കം. തന്റെ നിർദേശം മറി കടന്ന് അനുകൂല റിപ്പോർട്ട് നൽകിയ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ മന്ത്രി കെ.എം.ഷാജി നിർദ്ദേശം നൽകി.

. റിപ്പോർട്ട് ആദ്യം സെക്രട്ടറിയുടെ പരിഗണനയിൽ വന്നപ്പോൾ അവധി നൽകാനാവില്ലെന്ന് കാണിച്ച് തിരിച്ചയച്ചതാണ്.. അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. മേയർ വി.വി.രാജേഷിനാണ് സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ടു വഴി അവധി അപേക്ഷയക്കുള്ള കത്ത് നൽകിയത്. കത്ത് നൽകിയ വിവരം ജയിൽ സൂപ്രണ്ട്, ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. 13ന് കത്ത് ആഭ്യന്തര വകുപ്പ് തദ്ദേശ വകുപ്പിന് കൈമാറി. തദ്ദേശ വകുപ്പിലെ അസിസ്റ്റന്റ് കത്തിൽ നടപടി സ്വീകരിക്കേണ്ടെന്ന് എഴുതി. . സെക്രട്ടറിയും മന്ത്രിയും അനുമതി നിഷേധിച്ചു. ഇത് മറികടന്ന് കെ.എ.എസ് ഉദ്യോഗസ്ഥയായ ഡോ.ചിത്ര അപേക്ഷ വോട്ടിനിടാമെന്ന് ഫയലിൽ രേഖപ്പെടുത്തി . മുനിസിപ്പാലിറ്റി ആക്ടനുസരിച്ച് ,കോർപ്പറേഷൻ കൗൺസിൽ അവധി അപേക്ഷ വോട്ടിനിട്ട് അംഗീകരിക്കുകയാണെങ്കിൽ കൗൺസിലർ സ്ഥാനം സുരക്ഷിതമായിരിക്കുമെന്ന വിവരവും ഇതിലുണ്ടായിരുന്നു. 20ന് ലഭിച്ച കുറിപ്പ് പകർത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി മേയർക്ക് കത്ത് നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUGATHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA