
തിരുവനന്തപുരം: വൈദ്യുതി അപകടം തടയാൻ ജനങ്ങൾക്കിടയിൽ ബോധവത്കരണം അനിവാര്യമാണെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുത അപകടം ഒഴിവാക്കാനുള്ള ബോധവത്കരണത്തിന്റെ ഉദ്ഘാടനവും വാഹനപ്രചരണത്തിന്റെ ഫ്ലാഗ് ഓഫും ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ഓഫീസ് പരിസരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. വൈദ്യുതിയുടെ ഉപയോഗം ഫലപ്രദമാക്കാനും അപകടരഹിതമാക്കാനും വൈദ്യുതി വകുപ്പിനും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിനും ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പറഞ്ഞു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ആർ. രാജേഷ് ബാബു, അഡിഷണൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ കെ.പി.ജ്യോതിഷ്, വി.സുമേഷ്, ഒ.സി.അരുൺ കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |