SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.07 AM IST

വാഗ്ദാനത്തിൽ വെള്ളം ചേർക്കുന്നു: സുരേന്ദ്രൻ

1

തിരുവനന്തപുരം: സൗജന്യ ബസ് യാത്രാ വാഗ്ദാനത്തിൽ വെള്ളം ചേർക്കുന്ന യു.ഡി.എഫ്.സർക്കാരിന്റെ നടപടി ജനവഞ്ചനയാണെന്ന് ബി.ജെ.പി.മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സൗജന്യയാത്രയെന്ന് രാഹുൽഗാന്ധി തന്നെയാണ് തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്തത്. സംസ്ഥാന നേതാക്കൾ അത് ആവർത്തിക്കുകയും ചെയ്തു. എന്നാൽ ഭരണം കിട്ടിയപ്പോൾ വാഗ്ദാനത്തിൽ വെള്ളം ചേർത്ത് ഓർഡിനറി ബസുകളിൽ മാത്രം സൗജന്യയാത്രയായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയിലെ സ്വർണ്ണകൊള്ളയിൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ഉറപ്പും ഇതുവരെ പാലിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA