SignIn
Kerala Kaumudi Online
Thursday, 06 August 2026 1.38 AM IST

ടൂറിസം കേരളത്തിന്റെ ഭാവി: മന്ത്രി വിഷ്ണുനാഥ്

r

തിരുവനന്തപുരം: ടൂറിസമാണ് കേരളത്തിന്റെ ഭാവിയെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ (സി.ഒ.എ) നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് കേബിൾ ഇന്റർനെറ്റ് ഡെവലപ്‌മെന്റ് സഹകരണ സംഘത്തിന്റെ (സിഡ്‌കോ) രജത ജൂബിലിയാഘോഷം തിരുവനന്തപുരം കിഴക്കേകോട്ട രാജധാനി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസത്തിന് വ്യാവസായിക പദവി നൽകുന്നതിന്റെ കരട് രൂപരേഖ തയ്യാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ച് കേരള വിഷൻ പുറത്തിറക്കുന്ന 'യെസ് ടു ഗോ" ട്രാവൽ ആപ്ളിക്കേഷനും മന്ത്രി വിഷ്ണുനാഥ് പുറത്തിറക്കി.

ഹൈദരാബാദ് റാമോജി ഫിലിം സിറ്റി വൈസ് പ്രസിഡന്റ് എ.വി. റാവു മുഖ്യാതിഥിയായി. രാജ്യത്ത് ടൂറിസത്തെ വളർത്തുന്നതിൽ കേരളത്തിന് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റാമോജി ഫിലിം സിറ്റിയുടെ ടൂർപാക്കേജ് പ്രഖ്യാപനം ചീഫ് ബിസിനസ് ഓഫീസർ രൂചീ പന്ത് നിർവഹിച്ചു. സിഡ്കോയുടെ പലിശ രഹിത ടൂറിസം വായ്‌പകളുടെ പ്രഖ്യാപനം പ്രസിഡന്റ് കെ. വിജയകൃഷ്ണൻ നിർവഹിച്ചു. ജില്ലാതല ടൂറിസം ക്ളബ് അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണം കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ബി. സുരേഷ് നിർവഹിച്ചു.

കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു. കേരള വിഷൻ ടൂറിസം ലിമിറ്റഡ് എം.ഡി വി.എസ്. ജ്യോതികുമാർ സ്വാഗതം പറഞ്ഞു. സഹകരണ സംഘം അഡിഷണൽ രജിസ്ട്രാർ (ക്രെഡിറ്റ്) എ. ശ്രീകുമാർ, അഡിഷണൽ രജിസ്ട്രാർ (കൺസ്യൂമർ) വി. രാമകൃഷ്ണൻ, തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഐ.പി. കുമാരി ബിന്ദു, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ആർ. ലീന ലോപ്പസ്, കേരളവിഷൻ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് ഡയറക്ടർ കെ. ഗോവിന്ദൻ, ന്യൂസ് മലയാളം ചാനൽ എം.ഡി എം. അബൂബക്കർ സിദ്ദിഖ്, കെ.സി.സി.എൽ ചെയർമാൻ പി.പി. സുരേഷ് കുമാർ, എം.ഡി അനിൽ മംഗലത്ത്, കേരളവിഷൻ ടേണിംഗ്സ് എം.ഡി കെ.വി. രാജൻ, ന്യൂസ് എം.ഡി പ്രജേഷ് അച്ചാണ്ടി, സിഡ്‌കോ വൈസ് പ്രസിഡന്റ് എം. മൻസൂർ, ഡയറക്ടർമാരായ ബിനു ശിവദാസ്, സുദേഷ് ബൽരാജ്, ടി. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. കേരള ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റി സി.ഇ.ഒ രാഹുൽ പി. രാജ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA