
കൊച്ചി: പൊതുവിടങ്ങളിൽ പുകവലി തടയാനുള്ള നടപടികൾ കർശനമായി തുടരാൻ പൊലീസിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. പുകവലി നിരോധിച്ച് ഹൈക്കോടതി നേരത്തേ പുറപ്പെടുവിച്ച ഉത്തരവിലെ നിർദ്ദേശങ്ങളും 2016ലെ നിയമവും അടിസ്ഥാനമാക്കി നടപടി തുടരാനാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചതിനെക്കുറിച്ചും, പുകവലിക്കാത്തവരിലും ഇതുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തണം. സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് അയച്ചുകൊടുക്കാനും നിർദ്ദേശിച്ചു. പൊതുവിടങ്ങളിലെ പുകവലി നിരോധനം കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെടുന്ന പ്രൊഫ. മോനമ്മ കോക്കാടിന്റെ പൊതുതാത്പര്യ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |