
ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസും സംഘവും ആലപ്പുഴയിലെത്തി, രണ്ടരമണിക്കൂർ കായൽ സൗന്ദര്യം ആസ്വദിച്ച് മടങ്ങി. ഇന്ത്യയിലെ അംബാസഡർ സെർജിയോ ഗോർ, ചെന്നൈയിലെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിവരടക്കം ഒമ്പതുപേരാണ് സംഘത്തിലുണ്ടായിരുന്നത്. കൊച്ചിയിൽ നിന്ന് റോഡുമാർഗം ഉച്ചയ്ക്ക് രണ്ടിനാണ് ആലപ്പുഴയിലെത്തിയത്. സ്പൈസ് റൂട്‌സ് എന്ന ആഡംബര ഹൗസ്‌ബോട്ടിൽ സവാരി നടത്തിയ സംഘം വേമ്പനാട് കായയിലെ പുന്നമട ഫിനിഷിംഗ് പോയിന്റിലെത്തി. നെഹ്‌റുട്രോഫി ജലമേളയ്ക്കായി തയ്യാറെടുക്കുന്ന വള്ളങ്ങളുടെ ട്രാക്ക് എൻട്രിയും പരിശീലനവും ആസ്വദിച്ചു.
പുന്നമട ബോട്ട് ക്ലബ് തുഴയുന്ന 'നടുഭാഗം" ചുണ്ടന്റെ പരിശീലനത്തുഴച്ചിൽ വിസ്മയത്തോടെ കണ്ടു. സീറോജെട്ടി, പുഞ്ചിരിജെട്ടി അടക്കം വേമ്പനാട് കായലിലൂടെ രണ്ടുമണിക്കൂർ സഞ്ചരിച്ചു. പുന്നമടയിലേക്ക് തിരിച്ചെത്തി നിരണം ചുണ്ടന്റെ ട്രാക്ക് എൻട്രിയും ആസ്വദിച്ചു. നാലരയോടെ മടങ്ങി. സംസ്ഥാന അതിഥിയെന്ന നിലയിൽ ജില്ലe പൊലീസ് മേധാവിയടക്കമുള്ളവർ പുന്നമടയിൽ എത്തിയിരുന്നു. വലിയ പൊലീസ് അകമ്പടിയിലാണ് ആലപ്പുഴയിലെത്തിയത്.
കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ ചർച്ച മികച്ചതായിരുന്നു. കേരളം മനോഹരമാണ്. കുടുംബവുമായി കേരളത്തിലേക്ക് വരും. കൂടുതൽ ആളുകളെ സന്ദർശിക്കാൻ പ്രേരിപ്പിക്കും.
-സെർജിയോ ഗോർ,
ഇന്ത്യയിലെ അമേരിക്കൻ
അംബാസഡർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |