
തിരുവനന്തപുരം:എൻ.പി.എസ്.പെൻഷൻ സംവിധാനം പരിഷ്കരിക്കുന്നതിനുള്ള നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് 3748 പേരാണ് പങ്കാളിത്ത പെൻഷൻ വാങ്ങുന്നത്. അഷ്വേർഡ് പെൻഷൻ സമ്പ്രദായം കൊണ്ടു വരാനാണ് സർക്കാർ ആലോചിക്കുന്നത്. അതിൽ തീരുമാനമായ ശേഷം നിലവിലെ പങ്കാളിത്ത പെൻഷൻ പരിഷ്കരിക്കും.
പങ്കാളിത്ത പെൻഷൻ വാങ്ങുന്നവർക്ക് നിലവിൽ 500 രൂപ മുതൽ 1500 രൂപ വരെയാണ് പെൻഷൻ. മെഡിസെപ് പ്രീമിയം കൊടുക്കാൻ പോലും ഇത് തികയില്ല. പങ്കാളിത്ത പെൻഷൻ വാങ്ങുന്നവരുടെ മെഡിസെപ് പ്രീമിയം സർക്കാർ ഏറ്റെടുക്കണമെന്നും, മുൻ ഇടതുമുന്നണി സർക്കാർ നിറുത്തലാക്കിയ വിരമിച്ചവർക്കുള്ള ഡി.സി.ആർ.ജി. ആനുകൂല്യം പുനഃസ്ഥാപിച്ച് കുടിശിക സഹിതം വിതരണം ചെയ്യണമെന്നും റിട്ട. എൻ.പി.എസ്.എംപ്ളോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.ഗുലാബ് കുമാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |