
തിരുവനന്തപുരം: അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നൂതനാശയങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളുമായി എത്തുന്ന ആഭ്യന്തരവിദേശ നിക്ഷേപകരുമായി സഹകരിക്കാൻ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന് (കെ.എൽ.ഐ.പി) കീഴിലുള്ള ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര ലെഫ് സയൻസസ് കോൺക്ലേവ് 'ബയോ കണക്ട് 4.0' നെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോൺക്ലേവും എക്സ്‌പോയും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ലൈഫ് സയൻസ് മേഖലയിൽ നിക്ഷേപത്തിന് 3 ധാരണാപത്രവും 4 താത്പര്യപത്രവും കൈമാറി. വ്യവസായവാണിജ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് , കെ.എസ്.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ , ഇൻഫ്ളമാസോംസ് പ്രസിഡന്റും സി.ഇ.ഒയുമായ ഡോ. ജയകൃഷ്ണ അമ്പാട്ടി, ഉദ്യോഗസ്ഥരായ സ്‌നേഹിൽ കുമാർ സിംഗ് , സി.എൻ.രാംചന്ദ്, ജോസ് കുര്യൻ മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |