SignIn
Kerala Kaumudi Online
Monday, 25 May 2026 1.49 PM IST

അഷറഫ് ആദ്യ നറുക്കെടുത്തു സോൺ 1, ഹൗസ് നമ്പർ 104

wynad

മേപ്പാടി (വയനാട്): സോൺ ഒന്ന്, ഹൗസ് നമ്പർ 104. നറുക്കെടുത്ത പേപ്പർ ചൂരൽമല സ്വദേശി പുഞ്ചിലി അഷറഫ് നെഞ്ചോട് ചേർത്തു. ഒരായുസിന്റെ സമ്പാദ്യമായ ഇരുനില വീടും വ്യാപാര സ്ഥാപനവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയതിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് ആശ്വാസതീരത്തേക്ക് അണയുന്നതിന്റെ ആദ്യപടി. വയനാട് ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിലെ വീടുകൾക്കായി ആദ്യ നറുക്കെടുത്തത് അഷറഫ് ആയിരുന്നു.

ആദ്യഘട്ടത്തിൽ നൽകുന്ന 178 വീടുകൾക്കു വേണ്ടിയായിരുന്നു നറുക്കെടുപ്പ്. ചൂരൽമലയിലെ ഏറ്റവും വലിയ വ്യാപാര സ്ഥാപനമായിരുന്ന അഷറഫിന്റെ 'ഫേമസ് സ്റ്റോർ' എന്ന സൂപ്പർ മാർക്കറ്റും പുതിയ വില്ലേജ് റോഡിലെ ഇരുനില വീടും ഉരുൾപൊട്ടലിൽ തകർന്നു. അഷറഫും ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം രക്ഷപ്പെട്ടു. ഒന്നരവർഷമായി വാടകവീട്ടിലാണ് താമസം. പതിനായിരം രൂപയാണ് വാടക. ആറായിരംരൂപ സർക്കാർ നൽകും. ബാക്കി കണ്ടെത്തണം. സർക്കാർ കൽപ്പറ്റ ടൗണിന് അടുത്തുതന്നെ വീട് അനുവദിച്ചത് വലിയ കാര്യമാണെന്ന് അഷറഫ് പറഞ്ഞു.

വ​യ​നാ​ട്:178
വീ​ടു​ക​ൾ​ക്കാ​യി
ന​റു​ക്കെ​ടു​പ്പ്

മേ​പ്പാ​ടി​ ​(​വ​യ​നാ​ട്)​:​ ​മു​ണ്ട​ക്കൈ​-​ ​ചൂ​ര​ൽ​മ​ല​ ​ഉ​രു​ൾ​ ​ദു​ര​ന്ത​ബാ​ധി​ത​രു​ടെ​ ​പു​ന​ര​ധി​വാ​സ​ത്തി​നാ​യി​ ​ക​ൽ​പ്പ​റ്റ​ ​എ​ൽ​സ്റ്റ​ൺ​ ​എ​സ്റ്റേ​റ്റി​ലെ​ ​ടൗ​ൺ​ഷി​പ്പി​ൽ​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ന​ൽ​കു​ന്ന​ 178​ ​വീ​ടു​ക​ളു​ടെ​ ​ന​റു​ക്കെ​ടു​പ്പ് ​പൂ​ർ​ത്തി​യാ​യി.​ ​മേ​പ്പാ​ടി​ ​എം.​എ​സ്.​എ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ന​റു​ക്കെ​ടു​ത്ത​ത്.

സോ​ൺ,​ ​ക്ല​സ്റ്റ​ർ,​ ​പ്ലോ​ട്ട് ​ന​മ്പ​ർ​ ​എ​ന്നി​ങ്ങ​നെ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​പേ​പ്പ​റു​ക​ൾ​ ​ഒ​രു​ ​ബോ​ക്സി​ൽ​ ​നി​ക്ഷേ​പി​ച്ചാ​യി​രു​ന്നു​ ​ന​റു​ക്കെ​ടു​പ്പ്.​ ​ന​റു​ക്കി​ൽ​ ​ല​ഭി​ച്ച​ ​വീ​ടു​ക​ളാ​ണ് ​അ​ത​ത് ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ന​ൽ​കു​ക.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​കൈ​മാ​റി​യ​ ​വീ​ടു​ക​ളു​ടെ​യും​ ​ഏ​ഴ് ​സെ​ന്റ് ​സ്ഥ​ല​ത്തി​ന്റെ​യും​ ​പ​ട്ട​യം​ ​അ​നു​വ​ദി​ച്ച​ ​ഉ​ത്ത​ര​വ്‌​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ​കൈ​മാ​റി.​ ​വൈ​ദ്യു​തി,​​​ ​കു​ടി​വെ​ള്ളം,​​​ ​റേ​ഷ​ൻ​ ​കാ​ർ​ഡ്,​ ​വീ​ടി​ന്റെ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശ​ ​രേ​ഖ​ക​ൾ​ ​എ​ന്നി​വ​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ക്കാ​യി​ ​പ്ര​ത്യേ​ക​ ​കൗ​ണ്ട​റും​ ​ച​ട​ങ്ങി​ൽ​ ​സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.​ ​വൈ​ദ്യു​തി,​​​ ​കു​ടി​വെ​ള്ള​ ​ക​ണ​ക്ഷ​നു​ക​ളു​ടെ​ ​മൂ​ന്നു​ ​മാ​സ​ത്തെ​ ​തു​ക​ ​സ​ർ​ക്കാ​ർ​ ​അ​ട​യ്ക്കും.​ ​അ​തി​നു​ശേ​ഷം​ ​ക​ണ​ക്ഷ​നു​ക​ൾ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​ ​പേ​രി​ലേ​ക്ക് ​മാ​റ്റി​ ​ന​ൽ​കും.​ ​അ​തി​നു​ള്ള​ ​സാ​ക്ഷ്യ​പ​ത്ര​വും​ ​കൈ​മാ​റി.

'ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട തന്നെയും കുടുംബത്തെയും സർക്കാർ ചേർത്തുനിറുത്തി. ഈ കരുതലിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. നറുക്കെടുപ്പിൽ വീട് ലഭിച്ചപ്പോൾ സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ നിന്നുപോയി

- അഷറഫ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA