SignIn
Kerala Kaumudi Online
Monday, 22 June 2026 7.33 PM IST

ഭർത്താവിനോട് സംസാരിച്ചതിന് പിന്നാലെ പുഴയിൽ ചാടി: യുവതിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു

READ ENGLISH VERSION
sucide-attempt

കണ്ണൂർ: ഇരിട്ടി പാലത്തിൽനിന്നും പുഴയിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പത്തരയോടെയാണ് ഭർത്താവുമായി സംസാരിച്ചതിന് പിന്നാലെ യുവതി പുഴയിലേക്ക് ചാടിയത്. ഇതുവഴി വന്ന ലോറി ഡ്രൈവറാണ് സംഭവം കണ്ടത്. ഉടനെ വാഹനം നിർത്തി ബഹളംവച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന നിർമാണ തൊഴിലാളി പുഴയിലിറങ്ങിയെങ്കിലും ഇയാളും അവശനിലയിലായി.

തുടർന്ന് സംഭവ സ്ഥലത്തെത്തിയ മുഴക്കുന്ന് സ്വദേശി പ്രജോദ് വെള്ളത്തിലിറങ്ങി രണ്ടുപേരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുകയായിരുന്നു. യുവതിയേയും ഇതര സംസ്ഥാന തൊഴിലാളിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMAN RESCUED, IRITTY BRIDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA