SignIn
Kerala Kaumudi Online
Tuesday, 13 October 2026 12.46 AM IST

'പട്ടീടെ വില പോലും തരില്ല, ഹോട്ടലുകാർ മുക്കാൽ മണിക്കൂർ വെയ്‌റ്റ് ചെയ്യിക്കും'; സൊമാറ്റോ തൊഴിലാളികൾ സമരത്തിൽ

READ ENGLISH VERSION
zomato

കോട്ടയം: ഓൺലൈൻ ഭക്ഷണ വിതരണ ഗ്രൂപ്പായ സൊമാറ്റോ തൊഴിലാളികൾ സമരത്തിൽ. ഓർഡറുകൾ സ്വീകരിക്കാതെയാണ് കോട്ടയം സിറ്റിയിലെ സൊമാറ്റോ തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. വേതനം, വെയിറ്റിംഗ് ചാർജ് എന്നിവയിലുൾപ്പെടെ വർദ്ധനവ് ആവശ്യപ്പെട്ടാണ് ഇവരുടെ സമരം. പ്രതിഷേധിക്കുന്ന സൊമാറ്റോ തൊഴിലാളികൾ തിരുനക്കര മൈതാനത്താണ് ഒത്തുകൂടിയിട്ടുള്ളത്.

'പത്ത് ആവശ്യങ്ങളാണ് ഞങ്ങൾ കമ്പനിയെ അറിയിച്ചിട്ടുള്ളത്. അതിൽ ഒരു കാര്യം പോലും ചെയ്തുതരാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. ഒരു കിലോമീറ്ററിന് പത്ത് രൂപയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഇപ്പോൾ തരുന്നത് അഞ്ചോ ആറോ രൂപയാണ്. ചില ഹോട്ടലുകളിൽ ഒരു മണിക്കൂറോളം നിന്നിട്ടും വെയിറ്റിംഗ് ചാർജ് കിട്ടുന്നില്ല. ഹോട്ടലുകാരോട് പ്രശ്നമുണ്ടാക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഒരു പട്ടിയുടെ വില പോലും ഹോട്ടലുകാർ തരുന്നില്ല. നീയൊക്കെ ആരാ ചോദിക്കാൻ എന്നാണവർ പറയുന്നത്. ഞങ്ങളുടെ സമരം നശിപ്പിക്കാൻ വേണ്ടി മറ്റ് ഏരിയകളിൽ നിന്നുള്ള തൊഴിലാളികളെ കോട്ടയം സിറ്റിയിലേക്ക് എടുത്തിരിക്കുകയാണ്. ' - തൊഴിലാളികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOMATO, EMPLOYEES, PROTEST, DELIVERY BOYS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA