തിരുവനന്തപുരം: വിജയത്തിലേക്കെത്താൻ നിരന്തരം സ്വപ്നം കാണുകയും അതിനുവേണ്ടി പരിശ്രമിക്കുകയും വേണമെന്ന് എ.ഡി.ജി.പി പി.വിജയൻ പറഞ്ഞു. വഞ്ചിയൂർ ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 'എന്റെ കൗമുദി" പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വലിയ സ്വപ്നങ്ങൾ കാണുക. എന്നാലെ മറ്റുള്ളവർക്ക് കാരുണ്യവും സഹായവും നൽകുന്ന നല്ലൊരു ലീഡറാകാൻ കഴിയൂ. ഇന്ത്യ ലോകത്തിലെ മികച്ച രാജ്യമായി മാറണം. അതിലേക്കെത്തിക്കാൻ നേതൃത്വം നൽകേണ്ടവരാണ് വിദ്യാർത്ഥികൾ. പ്രയാസകരമായഘട്ടത്തിൽ കേരള കൗമുദി തന്റെ കൂടെ നിന്നു. സാധരണക്കാരുടേയും പിന്നാക്കകാരുടെയും പ്രശ്‌നങ്ങൾ പുറത്തുകൊണ്ടുവരാൻ കേരള കൗമുദിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളിലെ കുട്ടികൾക്ക് പി.വിജയൻ പത്രം വിതരണം ചെയ്തു. ചടങ്ങിൽ രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. ബിജു രമേശ്, രാജധാനി ബിസിനസ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ രജിത്ത് കരുണാകരൻ, കേരള കൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ, സ്കൂൾ പ്രിൻസിപ്പൽ സെബിൻ ഫെർണാണ്ടസ്, അദ്ധ്യാപകരായ നൈസി, അനുഷ്മ, ഷീബ ബിജു, സുനിത, സജു, അമൃത,ജയശ്രീ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |