SignIn
Kerala Kaumudi Online
Friday, 04 September 2026 3.39 AM IST

പുനർമൂല്യനിർണയ ഫലം വൈകിയാൽ വീണ്ടും ഫീസ് വാങ്ങരുതെന്ന് നിർദ്ദേശം

aa

തിരുവനന്തപുരം: പുനർമൂല്യനിർണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്നത് ഒഴിവാക്കണമെന്ന് സർവകലാശാലകൾക്ക് നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത് ശങ്കർ ഇക്കാര്യം ചൂണ്ടിക്കാട്ടി വൈസ്ചാൻസലർമാർക്ക് കത്തയച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതിക്ക് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും ഒരു പേപ്പറിന്റെയെങ്കിലും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ, വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാതെ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകണമെന്നാണ് നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA