
വിവിധ പഠനവകുപ്പുകളിലെ നാലു വർഷ ബിരുദ കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ അതതു പഠനവകുപ്പുകളിൽ 7ന് രാവിലെ 11ന് നടത്തും. ഫോൺ: 0471 2308328, 9188524612
ജൂണിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.കോം ഹിയറിംഗ് ഇംപയേഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്‌സി. അനലറ്റിക്കൽ കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് (മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എൽഎൽ.എം പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷന് അപേക്ഷിക്കാനുള്ള തീയതി പിഴ കൂടാതെ 9വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 16 വരെയും നീട്ടി.
25 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എൽ എൽ.എം പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബി.ഡെസ് (ഫാഷൻ ഡിസൈൻ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
സെന്റർ ഫോർ ജിയോ സ്‌പേഷ്യൽ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജിയിൽ, അഡ്വാൻസ്ഡ് പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി കോഴ്സിൽ 25നകം അപേക്ഷിക്കാം. വെബ്സൈറ്റ്: www.keralauniversity.ac.in, ഫോൺ: 9447103510, 9895666813.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |