
തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിൽ കെ-മാറ്റ് യോഗ്യത നേടാത്തവർക്കും എം.ബി.എ കോഴ്സിൽ പ്രവേശനം നൽകാൻ സർക്കാർ ഉത്തരവ്. ഇവർക്ക് എ.ഐ.സി.ടി.ഇ നിഷ്കർഷിച്ചിട്ടുള്ള മറ്റ് യോഗ്യതകളുണ്ടാവണം. മെരിറ്റടിസ്ഥാനത്തിലായിരിക്കണം പ്രവേശനം. അസോസിയേഷൻ ഒഫ് സെൽഫ് ഫിനാൻസിംഗ് എം.ബി.എ ആൻഡ് എം.സി.എ കോളേജസ് ഇൻ കേരള സെക്രട്ടറിയുടെ അപേക്ഷ പ്രകാരമാണിത്. ഈ ഇളവ് ഇക്കൊല്ലത്തേക്ക് മാത്രമായിരിക്കും ബാധകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |