
തിരുവനന്തപുരം; ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ജേണലിസം (കാറ്റഗറി നമ്പർ 309/2025-എസ്.ഐ.യു.സി നാടാർ) തസ്തികയിലേക്ക് 9ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം) (264/2025-എൽ.സി/എ.ഐ) തസ്തികയിലേക്ക് 11ന് രാവിലെ 11 നും ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (ഹിന്ദുനാടാർ) (512/2025) തസ്തികയിലേക്ക് ഉച്ചയ്ക്ക് 12നും പി.എസ്.സി ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലയിൽ കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ (386/2025) തസ്തികയുടെ പ്രായോഗിക പരീക്ഷ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന 8ന് പി.എസ്.സി അസ്ഥാന ഓഫീസിൽ വച്ച് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |