SignIn
Kerala Kaumudi Online
Friday, 02 October 2026 8.05 PM IST

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബി ജെ പി ഭരണം പിടിച്ചു; വോട്ടെടുപ്പിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നു

ramesh-chennithala

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ ഭരണം ബി ജെ പിയ്‌ക്ക്. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടു നിന്നതോടെയാണ് ബി ജെ പിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി വിജയിച്ചത്. ബി ജെ പിയുടെ ബിന്ദു പ്രദീപാണ് പുതിയ പ്രസിഡന്റ്.

സ്വതന്ത്ര അംഗം ബി ജെ പിയെ പിന്തുണയ്‌ക്കുകയായിരുന്നു. ഒരു എൽ ഡി എഫ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇത് മൂന്നാം തവണയാണ് പഞ്ചായത്തിൽ പ്രസിഡന്റ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയിൽ രണ്ട് തവണ സി പി എമ്മിലെ വിജയമ്മ ഫിലേന്ദ്രൻ പ്രസിഡന്റ് ആയെങ്കിലും പാർട്ടി നിർദേശ പ്രകാരം രാജിവയ്‌ക്കുകയായിരുന്നു.

പതിനെട്ട് അംഗ പഞ്ചായത്തിൽ ബി ജെ പിയ്‌ക്കും കോൺഗ്രസിനും ആറ് വീതമാണ് സീറ്റുകൾ. സി പി എമ്മിന് അഞ്ച്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് ബാക്കിയുളള കക്ഷി നില. പട്ടികജാതി സംവരണമായിരുന്നു പ്രസിഡന്റ് സ്ഥാനം. ബി ജെ പിയിൽ നിന്നും സി പി എമ്മിൽ നിന്നും മാത്രമാണ് പട്ടികജാതി അംഗങ്ങൾ ജയിച്ചുവന്നിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESHCHENNITHALA, TRIPERUMTHURA PANCHAYATH, CHENNITHALA PANCHAYATH, BJP, CPM, CONGRESS, KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA