SignIn
Kerala Kaumudi Online
Saturday, 03 October 2026 7.27 PM IST

ഒരു തരത്തിലും ഉപയോ​ഗിക്കാൻ പാടില്ലാത്ത പദമാണിത്, ഇത്തരം പ്രസ്താവന നിർഭാ​ഗ്യകരം; പാലാ ബിഷപ്പിനെ തളളി മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം തളളി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലും ഉപയോ​ഗിക്കാൻ പാടില്ലാത്ത പദമാണിത്. ഇത്തരം പ്രസ്താവന നിർഭാ​ഗ്യകരമാണ്. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവർക്ക് യോജിച്ചതല്ല ആ പ്രസ്താവന. പൊതുസമൂഹം അതിന് ഒപ്പമല്ല, കേരളം മത നിരപേക്ഷതയുടെ വിളനിലമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സാമൂഹ്യ തിന്മകളെ ഏതെങ്കിലും മതവുമായി ചേര്‍ത്തുവയ്ക്കരുതെന്നും ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി സ്വാതന്ത്യം തന്നെ അമൃതം' ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു. സാമൂഹ്യ തിന്മകള്‍ക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നല്‍കുന്ന പ്രവണതകള്‍ മുളയിലെ നുള്ളിക്കളയണം. സാമൂഹ്യ തിന്മകള്‍ക്ക് നേതൃത്വം നല്‍കുന്നത് സമൂഹത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. അതിനെ ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രമായി ചേര്‍ത്ത് ഉപമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് കേരളത്തിൽ ലഭിച്ച പിന്തുണയ്ക്കെതിരെയും പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തി. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ തീവ്രവാദ പ്രസ്ഥാനങ്ങളെ ചിലര്‍ ഉയര്‍ത്തികാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കും. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALABISHOP, NARCOTIC JIHAD, PALA BISOP, PINARAYI, PINARAYI VIJAYAN, AFAGAN, AFGANISTAN, TALIBAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA