SignIn
Kerala Kaumudi Online
Monday, 22 June 2026 3.50 AM IST

യോഗയ്ക്ക് ജാതി- മത വിവേചനമില്ല: കെ.മുരളീധരൻ

dd

തിരുവനന്തപുരം: ആരോഗ്യ സംരക്ഷണത്തിനായി ആർക്കും പരിശീലിക്കാവുന്ന വ്യായാമ മുറയാണ് യോഗയെന്നും അതിന് ജാതി - മത, വർണ വിവേചനമില്ലായെന്നും ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'ദിവസേന അരമണിക്കൂറെങ്കിലും യോഗ ചെയ്യാൻ എല്ലാവരും മാറ്റിവയ്ക്കണം. അലോപ്പതിയും ആയുഷ് വകുപ്പും ചേർന്നുള്ള പ്രവർത്തനമാണ് ആരോഗ്യ സംരക്ഷണ രംഗത്ത് ആവശ്യമെന്നും'

കെ.മുരളീധരൻ പറഞ്ഞു. തുടർന്ന് ചെയർ യോഗയെക്കുറിച്ചുള്ള വീഡിയോ മന്ത്രി പ്രകാശനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ കേരളം സംസ്ഥാന മിഷൻ ഡയറക്ടർ അനു.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അനുകുമാരി, ഐ.എസ്.എം ഡയറക്ടർ ഡോ.പ്രിയ.കെ.എസ്, ഹോമിയോ മെഡിക്കൽ എഡ്യുക്കേഷൻ പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഡോ.ടി.കെ.വിജയൻ, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.ഇന്ദുകല.പി.ആർ, നാഷണൽ ആയുഷ് മിഷൻ കേരളം നോഡൽ ഓഫീസർ അജിത.എ, ഐ.എസ്.എം ഡിപ്പാർട്ട്‌മെന്റ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.മിനി.എസ്.പൈ, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പ്രിൻസി സെബാസ്റ്റ്യൻ, ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഗായത്രി.ആർ.എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ.മുഹ്‌സീന എച്ച്, ഡോ.ആർ.ജയനാരായണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA