SignIn
Kerala Kaumudi Online
Friday, 03 July 2026 1.38 AM IST

കേന്ദ്ര അവഗണനയ്ക്കെതിരെ പ്രക്ഷോഭം ; പ്രതിപക്ഷവും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി,​ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി ഡി സതീശൻ

READ ENGLISH VERSION
d

തിരുവനന്തപുരം : കേരളത്തിനെതിരെ കേന്ദ്രസർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,​ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഓൺലൈനായി ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി അഭ്യർത്ഥന നടത്തിയത്.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ മുഖ്യമന്ത്രി പറഞ്ഞ ചില കാര്യങ്ങളിൽ യോജിപ്പുണ്ടെന്നും സമരത്തിൽ പങ്കെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കാര്യവും മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്രനിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും പങ്കെടുക്കുന്ന സമരം ഡൽഹിയിൽ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ പ്രതിപക്ഷം കൂടി ഭാഗമാകണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. ഘടകകക്ഷികളുമായി ചർച്ച ചെയ്ത് അന്തിമതീരുമാനം അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിച്ചു.

അതേസമയം ഡൽഹിയിലെ സമരത്തിന്റെ തീയതി നാളെ ചേരുന്ന ഇടത് മുന്നണി യോഗം തീരുമാനിക്കും. നിയമസഭാ സമ്മേളനത്തിന് മുമ്പ് സമരം നടത്താനാണ് ആലോചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM, CM PINARAYI VIJAYAN, PINARAYI VIJAYAN, VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA