SignIn
Kerala Kaumudi Online
Monday, 22 June 2026 3.08 PM IST

ശമ്പള വിതരണം: 10 ദിവസം തേടി കെ.എസ്.ആർ.ടി.സി

ksrtc-

കൊച്ചി: ജൂലായിലെ ശമ്പളം വിതരണം ചെയ്യാൻ പത്തു ദിവസംകൂടി തേടി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ഉപഹർജി നൽകി. ശമ്പളം ആഗസ്റ്റ് 10നകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സർക്കാർ സഹായം ലഭിക്കുന്നതോടെ ശമ്പള വിതരണം നടത്താനാവുമെന്ന് വ്യക്തമാക്കിയാണ് സമയം തേടിയത്. താത്കാലിക ജീവനക്കാരുടെ വേതനം ഒരു ദിവസത്തിനകം നൽകും.

ആർ. ബാജിയടക്കമുള്ള ജീവനക്കാർ നൽകിയ ഹർജിയിലാണ് ഉപഹർജി. ദിവസം ഒരു കോടിയിലധികം രൂപ വായ്പാകുടിശിക അടയ്‌ക്കേണ്ടതുണ്ട്. ഈ മാസം ഇതുവരെ 48.94 കോടിരൂപയാണ് വരുമാനം. ഇതിൽ 10.6 കോടിരൂപ വായ്പയ്ക്ക് നൽകി. ഡീസലിന് പ്രതിമാസം 95 കോടി രൂപവേണം. ഡീസലിന് സർക്കാർ 20 കോടിരൂപ അനുവദിച്ചെങ്കിലും ധനകാര്യവകുപ്പിൽ നിന്ന് തുക ലഭിച്ചിട്ടില്ല. ഇതു പ്രതീക്ഷിച്ച് ഡീസലിന് പത്തുകോടി രൂപ നൽകിയതിനാൽ ശമ്പളവിതരണം തുടങ്ങാൻ കഴിഞ്ഞില്ലെന്നും ചീഫ് ലാ ഓഫീസർ പി.എൻ. ഹേന നൽകിയ ഉപഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA