SignIn
Kerala Kaumudi Online
Thursday, 02 July 2026 2.41 PM IST

നികുതി വെട്ടിപ്പിൽ ജനത്തിന് നഷ്‌ടം സംഭവിച്ചിട്ടില്ല,​ പരിഭ്രാന്തരാവേണ്ടെന്ന് മേയർ; നടക്കുന്നത് നഗരസഭാ ഭരണം തകർക്കാൻ ലക്ഷ്യമിട്ടുള‌ള ഗൂഢാലോചന

arya

തിരുവനന്തപുരം: നഗരസഭയിൽ നടന്ന നികുതി വെട്ടിപ്പ് സംഭവത്തിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ. നികുതി തട്ടിപ്പ് വിവാദത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട. നികുതി തട്ടിപ്പിൽ ജനത്തിന് നഷ്‌ടം സംഭവിച്ചിട്ടില്ലെന്നും മേയർ പറഞ്ഞു.

നികുതി വരവുവച്ചിട്ടുണ്ടോയെന്ന് നഗരസഭയിൽ ജനങ്ങൾ നേരിട്ടെത്തി പരിശോധിക്കണമെന്ന പ്രചാരണം നടക്കുന്നു, ഇത് നഗരസഭാ ഭരണം തകർക്കാനുള‌ള ഗൂഢാലോചനയാണെന്നും ആര്യ രാജേന്ദ്രൻ ആരോപിക്കുന്നു. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്‌ടം തിരികെപിടിക്കുന്നത് പരിഗണിക്കുകയാണെന്നും മേയർ അറിയിച്ചു.

തിരുവനന്തപുരം കോർപറേഷനിൽ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിൽ വീട്ടുകരമായടച്ച 30 ലക്ഷത്തിലധികം രൂപ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇതിൽ 25 ലക്ഷം തിരിമറി നടന്ന നേമം സോൺ സൂപ്രണ്ട് എസ്.ശാന്തിയടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ കൗൺസിൽ ഹാളിൽ ബിജെപി അംഗങ്ങൾ സമരം ചെയ്യുകയാണ്. സമരം ഇന്നും തുടർന്നു. തട്ടിപ്പ് നടത്തിയവരെ അറസ്‌റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കേണ്ടെന്നാണ് ബിജെപി അംഗങ്ങളുടെ നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CORPORATION, TAX, FAULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA