SignIn
Kerala Kaumudi Online
Friday, 02 October 2026 11.42 PM IST

ഫോട്ടോയടക്കം റേഷൻ കടകളുടെ വിവരം എത്രയും വേഗം അയച്ചുതരണമെന്ന് കേന്ദ്രം, മോദിയുടെ ചിത്രമുള്ളത് കൊണ്ട് പ്രതികരിക്കാതെ കേരളം

READ ENGLISH VERSION
ration-shop

കൊല്ലം: സർക്കാർ ഉടക്കിയതോടെ റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ കേന്ദ്രം നൽകിയ മോദി ചിത്രമുള്ള മിനി ഫ്ളെക്‌സും സെൽഫി പോയിന്റ് കട്ടൗട്ടുകളും ജില്ലയിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഉന്ത്യയുടെ (എഫ്.സി.ഐ) ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു.

ഇവ എ്രതയും വേഗം ഏറ്റെടുത്ത് റേഷൻ കടകളിൽ എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർമാർക്ക് എഫ്.സി.ഐ ഡിവിഷണൽ മാനേജർ നിർദ്ദേശം നൽകിയെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

രണ്ടാഴ്ച മുമ്പാണ് ഹരിയാനയിൽ നിന്നുള്ള പ്രത്യേക ട്രക്കിൽ എഫ്.സി.ഐ ഗോഡൗണുകളിലേയ്ക്ക് സാധനങ്ങൾ എത്തിച്ചത്. ഭക്ഷ്യസുരക്ഷയെ കുറിച്ച് ബോധവത്കരണം നൽകണമെന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ചുവടുപിടിച്ചാണ് 'ഗരീബ് കല്ല്യാൺ അന്നയോജന ലോഗോ, പ്രധാനമന്ത്രിയുടെ ചിത്രം, മോദിയുടെ ഗ്യാരന്റി - ഏവർക്കും ഭക്ഷണം, പോഷകസമൃദ്ധമായ സമൂഹം എന്നിവ ഉൾക്കൊള്ളിച്ച ഫ്‌ളക്‌സ് എത്തിച്ചത്. മോദിയുടെ ചിരിച്ച മുഖത്തോട് കൂടിയുള്ളതാണ് സെൽഫി കട്ടൗട്ടുകൾ.

20 കോടി മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്ക് കേന്ദ്രം സൗജന്യമായി നൽകുന്ന റേഷൻ വിഹിതത്തെക്കുറിച്ച് ബോധവത്കരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സെക്രട്ടറിക്ക് കേന്ദ്രം കഴിഞ്ഞ മാസം കത്തും നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുഖം തിരിച്ച് സപ്ലൈകോ

പൊതുവിതരണ വകുപ്പിൽ നിന്ന് അനുമതി ലഭിച്ചാലേ ഏറ്റെടുക്കുകയുള്ളുവെന്ന് സപ്ലൈകോ

 അധികം കച്ചവടം നടക്കുന്ന റേഷൻകടകൾക്ക് മുന്നിൽ സെൽഫി പോയിന്റുകൾ സ്ഥാപിക്കണം

 ഫ്‌ളക്‌സും സെൽഫി പോയിന്റും സ്ഥാപിച്ചശേഷം റേഷൻകടകളുടെ ചിത്രം കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന് അയച്ചുനൽകണം

 മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് 10 കിലോ സാധനങ്ങൾ കൊണ്ടുപോകാൻ സൗജന്യമായി തുണിസഞ്ചി

 സഞ്ചിയിൽ കേന്ദ്ര സർക്കാരിന്റെ മുദ്ര‌യും മോദിയുടെ ചിത്രവും ഉണ്ടാകും

 ഈ കവറുകൾ ഉടൻ റേഷൻകടളകിലെത്തുമെന്ന് വിവരം

കെട്ടിക്കിടക്കുന്നത്

മിനിഫ്‌ളക്‌സ് - 1400

സംസ്ഥാനത്താകെ 14,117

ജില്ലയിൽ സെൽഫി കട്ടൗട്ടുകൾ -50

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RATIONSHOP, MODI PIC, FCI, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA