SignIn
Kerala Kaumudi Online
Monday, 25 May 2026 4.22 AM IST

പൊളിറ്റിക്കൽ സെക്രട്ടറി: വാർത്തകൾ തള്ളി ശബരിനാഥൻ

sabarinadhan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്ന് കെ.എസ്.ശബരിനാഥൻ. പ്രചരിക്കുന്ന വാർത്തകൾ മിഥ്യയെന്നും ചർച്ചയൊന്നും നടന്നിട്ടില്ലെന്നും ഫേസ് ബുക്കിൽ കുറിച്ചു. ഒരു പദവിയും ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നില്ല. എല്ലാം പാർട്ടി തീരുമാനിക്കുമെന്നും പോസ്റ്റിൽ പറയുന്നു.

രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ചുള്ള ഒരു വാർത്ത പടർന്നു പിടിക്കുകയാണ്. ഇത് കണ്ടുംകേട്ടും ആയിരകണക്കിന് സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ് ഫോണിൽ വിളിക്കുന്നത്. ഇവരോടെല്ലാം വാർത്തകൾ മിഥ്യയാണെന്നും ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും പറയുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ മാത്രം ഉത്ഭവിച്ച വാർത്തയായതുകൊണ്ടു ഫേസ്ബുക്കിലൂടെ വിശദീകരണ പോസ്റ്റ് ഇടണമെന്ന് തോന്നിയതുമില്ല. നിർഭാഗ്യവശാൽ ഒരു ഇംഗ്ളീഷ് പത്രം റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ വിശ്വസിച്ചിരിക്കുകയാണ് . ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നന്നായി കൊണ്ടുപോകുന്നുണ്ട്. ബാക്കി കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്നും ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARINADHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA