തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ആണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. കൃഷിക്ക് ഉപയോഗിക്കുന്ന വലിയ കിണറ്റിൽ അണലി കിടക്കുന്നുവെന്ന് പറഞ്ഞാണ് കോൾ എത്തിയത്. വാവാ സുരേഷ് സ്ഥലത്തെത്തിയപ്പോൾ കോരിച്ചൊരിയുന്ന മഴയായിരുന്നു. കുറച്ചു നേരം നോക്കിയെങ്കിലും മഴ ശമിച്ചില്ല. വീണ്ടും മഴ ശക്തിയായി പെയ്തു. പിന്നെ ഒന്നും നോക്കാതെ കുടയുമെടുത്ത് കിണറ്റിലിറങ്ങുകയായിരുന്നു.

നല്ല ആഴവും വലുപ്പവുമുള്ള കിണറായിരുന്നു അത്. പാമ്പിനെ ആദ്യം കണ്ടില്ല. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ഒളിച്ചിരുന്ന അപകടകാരിയായ അണലിയെ കണ്ടത്. ഏറെ ശ്രമങ്ങൾക്കൊടുവിലാണ് വാവാ സുരേഷിന് അണലിയെ പിടികൂടാൻ സാധിച്ചത്. കാണുക വലിയ കിണറിൽ നിന്ന് അണലിയെ പിടികൂടുന്ന വിശേഷങ്ങളുമായെത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |