SignIn
Kerala Kaumudi Online
Tuesday, 26 May 2026 11.21 PM IST

"ബിജെപിയെ അതിശക്തമായി, പേരെടുത്ത് പറഞ്ഞുതന്നെ ആക്രമിച്ചു; നിങ്ങൾ ഉറപ്പായും ഈ സിനിമ കാണണം, കാരണം"

rahul-easwar

എല്ലാവരും എമ്പുരാൻ സിനിമ കാണണമെന്ന് ആക്‌ടിവിസ്റ്റ് രാഹുൽ ഈശ്വർ‌. പൃഥ്വിരാജ് വളരെ ശക്തമായി തന്നെ തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ടെന്നും മുരളീ ഗോപിക്കും പൃഥ്വിരാജിനും മോഹൻലാലിനുള്ളത് ഭയങ്കര ധൈര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലും പൃഥ്വിരാജും മുരളീ ഗോപിയൊക്കെ എഴുതുന്നതാണ്. ഇതിന്റെ പിന്നിൽ അന്താരാഷ്ട്ര തീവ്രവാദ ഇസ്ലാമിക് അജണ്ടകളുണ്ട് എന്നൊന്നും ആരോപിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ അതിശക്തമായി, പേരെടുത്ത് പറഞ്ഞുതന്നെ ആക്രമിച്ചിട്ടുണ്ട്. എൻഐഎയടക്കം പറയുന്നുണ്ട്. അതൊക്കെ വലിയ ധൈര്യമാണ്. മുരളീ ഗോപിക്കും പൃഥ്വിരാജിനും മോഹൻലാലിനുള്ളത് ഭയങ്കര ധൈര്യമാണെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ മുംബയ് നോക്സിലാണ്. നമ്മുടെ എമ്പുരാൻ കണ്ട് ഇറങ്ങിയിട്ടേയുള്ളൂ. സിനിമ ഗംഭീരമായിട്ടുണ്ട്. സിനിമയ്ക്ക് പോരായ്മകളും ഉണ്ട്. പോസിറ്റീവുകളുമുണ്ട് മെച്ചപ്പെടുത്തേണ്ട കാര്യങ്ങളും ഉണ്ട്. ആദ്യം സിനിമയെപ്പറ്റി പറയാം. ഗംഭീരമായിട്ടുണ്ട്. ലാലേട്ടന്റെ പെർഫോമൻസ് ഗംഭീരം. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്.

ഒന്നാം ഭാഗത്തിൽ കുറച്ച് ലാഗ് അടിച്ചിട്ടുണ്ടെങ്കിലും രണ്ടാം ഭാഗത്തിൽ അത് മാറ്റാൻ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. വളരെ വ്യക്തമായിത്തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്. അതിശക്തമായി തന്നെ തീവ്രവലതുപക്ഷം അടക്കമുള്ളവ ഉണ്ടാക്കുന്ന പ്രശ്നങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.

ലൂസിഫറിൽ കോൺഗ്രസും കമ്മ്യൂണിസവും ബിജെപിയുമെല്ലാം ബാലൻസ് ചെയ്താണ് കൊണ്ടുപോയിരുന്നതെങ്കിൽ ഇതിൽ കുറേക്കൂടി കടുത്ത രീതിയിൽ ബിജെപിയെ കടന്നാക്രമിക്കുന്ന രീതിയാണ്. അതായത് 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്നും ഗുജറാത്ത് കലാപം നടത്തിയ ആൾക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും പ്രധാന വില്ലന് ബജറംഗി എന്ന പേരിടുകയും മറ്റും ചെയ്ത് തന്റെ നിലപാട് വ്യക്തമാക്കി.

പക്ഷേ സിനിമ എന്ന നിലയിൽ വളരെ നന്നായിട്ടുണ്ട്. മഞ്ജു വാര്യരുടെ നല്ല പവർ പെർഫോമൻസാണ്. ടൊവിനോ നന്നായിട്ടുണ്ട്. ഹോളിവുഡ് സ്‌റ്റൈൽ മൂവി എന്ന് പറയാൻ കഴിയും. മുംബയിലും തീയേറ്റർ ഹൗസ് ഫുള്ളായിരുന്നു. നിങ്ങൾ എല്ലാവരും ഉറപ്പായും ഈ സിനിമ കാണണം. കാരണം ഗ്രാൻഡ് നരേറ്റീവ് സൃഷ്ടിച്ചിട്ടുണ്ട്.'- അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EMPURAN, MOVIE, RAHUL EASWAR, MOHANLAL, PRITHVIRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA